ന്യൂഡെല്‍ഹി : കഴിഞ്ഞ കുറെ ദിവസങ്ങളായി 90000 നു മുകളില്‍ തുടര്‍ന്നിരുന്ന കോവിഡ് കണക്കുകളില്‍ ഇന്നലെ നേരിയ കുറവ്. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83809 ആയി കുറഞ്ഞു. പക്ഷേ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു എന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ രോഗികളുടെ എണ്ണം ഉടന്‍ തന്നെ അരക്കോടി കടക്കും. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത ആകെ രോഗികളുടെ എണ്ണം 4930237 ആണ്. ഇവരില്‍ 990061 ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 3859400 ആളുകള്‍ ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 1054 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 80000 കടന്നു. 80776 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 78 ശതമാനം എത്തിയെന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
Read also : വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന
കണക്കുകള്‍ പ്രകാരം രാജ്യത്ത് പതിമൂന്ന് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുന്നത് പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവയാണ് അഞ്ച് സംസ്ഥാനങ്ങള്‍. രാജ്യത്തെ 60 ശതമാനം കോവിഡ് രോഗികളും ഇവിടെ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കുകള്‍ ഈ സംസ്ഥാനങ്ങള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്. പ്രതിദിന കണക്കുകളില്‍ ഇന്നലെ ഈ സംസ്ഥാനങ്ങളില്‍ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി 22000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 18000 നു താഴെയെത്തി.
ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കോവിഡ് മുക്തരാകുന്നത് ഇന്ത്യയിലാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് പ്രതീക്ഷ നല്‍കുന്ന കാര്യം ആണെങ്കിലും, രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനക്ക് ആനുപാതികമായി സംഭവിക്കുന്ന ഒരു മാറ്റം മാത്രമാണ് ഇതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
Read also : സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ








































