നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ

By Desk Reporter, Malabar News
Suriya_2020-Sep-15
Ajwa Travels

ചെന്നൈ: നീറ്റ് പരീക്ഷ നടത്തുന്നതിനെ എതിർത്ത സൂര്യയുടെ നിലപാടിന് പിന്തുണയുമായി ആരാധകർ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ സർക്കാരിനെയും തീരുമാനം ശരിവെച്ച കോടതിയേയും സൂര്യ വിമർശിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ താരത്തിനെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതോടെയാണ് സൂര്യയുടെ നിലപാടിന് പിന്തുണയുമായി കൂടുതൽ പേർ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തു വന്നത്. #TNStandWithSurya എന്ന ഹാഷ്ടാഗ് തരംഗമാവുകയും ചെയ്‌തു.

നീറ്റ് പരീക്ഷ നടത്താൻ തീരുമാനിച്ചതിന് ശേഷം മൂന്നു വിദ്യാർത്ഥികളാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതോടെയാണ് സൂര്യ പരീക്ഷ നടത്തുന്നതിന് എതിരെ രംഗത്തു വന്നത്. ഇത്തരം പരീക്ഷകൾ ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്ന് സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാർ പോലും  വീഡിയോ കോൺഫറൻസിലൂടെ നീതി നിർവഹണം നടത്തുമ്പോൾ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതണമെന്ന കോടതിയുടെ നിലപാട് ശരിയല്ലെന്നും സൂര്യ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE