തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും പരിശോധനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്‌ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തിൽ താഴെ മാത്രം പരിശോധനകളാണ്. പ്രതിദിനം ഒന്നര ലക്ഷത്തിനടുത്ത് പരിശോധനകൾ നടത്തിയിരുന്ന സ്‌ഥാനത്താണിത്.
കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ പ്രതിദിന പരിശോധനകൾ എഴുപതിനായിരം കടന്നത് 2 തവണ മാത്രമാണ്. കൂടാതെ ഈ കാലയളവിൽ തന്നെ 50,000ത്തിന് താഴെ പരിശോധനകൾ എത്തിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ 27, 31, ജനുവരി 2, 3, 9, 10 ദിവസങ്ങളില്‍ 50,000ത്തിൽ താഴെ പരിശോധനകളാണ് സംസ്‌ഥാനത്ത് നടന്നത്.
അതേസമയം പരിശോധനകൾ കുറയുമ്പോഴും സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 12.68 ശതമാനമാണ് നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ടിപിആറിൽ ഉണ്ടായ റെക്കോർഡ് വർധനവാണിത്. എന്നാൽ ഈ സാഹചര്യത്തിലും സംസ്‌ഥാനത്ത് 40,000ൽ താഴെ മാത്രം കോവിഡ് പരിശോധനകളാണ് നടന്നത്.
Read also: പങ്കാളികളെ കൈമാറൽ; കൂടുതൽ പേർ പിടിയിലാകും, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്








































