തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരിശോധനകളാണ് നടന്നത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അപാകതങ്ങളും ജീവനക്കാരുടെ കുറവും താമസമുണ്ടാക്കുന്നത് ആയി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍, പരിശോധന കുറഞ്ഞതിന്റെ കാരണം സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടില്ല. സ്വകാര്യ മേഖലയിലെ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ അപാകത ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പരിശോധന കുറഞ്ഞത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും പരിശോധന കുറഞ്ഞു.
Read Also: എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും
തിങ്കളാഴ്‌ച മുതല്‍ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഐ.സി.എം.ആര്‍. പോര്‍ട്ടലില്‍ മാറ്റം വരുത്തിയിരുന്നു. ഇത് വിവരം രേഖപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ജീവനക്കാര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ പൊളിക്കാനാണ് നേരത്തേ പരിശോധന വര്‍ധിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.







































