ന്യൂഡെൽഹി: രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,50,598 ആയി. 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം 132,726 ആയി. 49,715 പേർ കോവിഡ് രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 74,78,124 ആയി.
നവംബർ 20 വരെ 13,06,57,808 സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 10,66,022 സാംപിളുകൾ പരിശോധനക്ക് അയച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസർച്ചാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുളളത് മഹാരാഷ്ട്രയിലാണ്. കർണാടകയും ആന്ധ്രപ്രദേശുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Read also: കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ







































