ന്യൂഡെല്‍ഹി : ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്സിനേഷന് ഇന്നും തുടരും. ഇന്നും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്സിന് വിതരണം ചെയ്യുക. അതേസമയം തന്നെ ഒറീസ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് വാക്സിനേഷന് ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യദിവസത്തെ വാക്സിനേഷന് ശേഷം ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്സിനേഷന്റെ ആദ്യദിനത്തില്‍ രാജ്യത്തൊട്ടാകെ 1,91,181 ആളുകളാണ് വാക്സിന് സ്വീകരിച്ചത്. ഇതുവരെ ഗുരുതര പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടം വിജയത്തിലേക്കാണ് പോകുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വ്യക്തമാക്കി. ആദ്യദിവസം കുത്തിവെപ്പ് സ്വീകരിച്ച ആളുകളെ ഒരു ദിവസം നിരീക്ഷണത്തില്‍ ഇരുത്തി സ്ഥിഗതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്ന് ഒറീസയില്‍ വാക്സിനേഷന് നടത്താത്തത്. ഇന്നത്തെ ഇടവേളക്ക് ശേഷം തിങ്കളാഴ്ച മുതല്‍ വാക്സിനേഷന് വീണ്ടും പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
10 ലക്ഷം ഡോസ് വാക്സിന് ലഭിക്കേണ്ട സ്ഥാനത്ത് 6.89 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ലഭിച്ചതെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ 2 വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ മറ്റ് 4 വാക്സിനുകള്‍ കൂടി രാജ്യത്ത് പരീക്ഷണം തുടരുകയാണ്. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വാക്സിനേഷന് നടത്തുകയെന്നത് ഒരു നീണ്ട കാലയളവ് വേണ്ടിവരുന്ന പ്രക്രിയയാണ്. എന്നാല്‍ ഈ കാലയളവ് കുറക്കുക എന്നത് സര്‍ക്കാരിന് നേരെയുള്ള വിമര്‍ശനവും, തിരിച്ചടികളും ഒഴിവാക്കാന്‍ നിര്‍ണായകമാണ്.
Read also : കൂളിങ് പേപ്പറും കർട്ടനുമുള്ള കാറുകൾ കുടുങ്ങും; ഓപറേഷൻ സ്ക്രീൻ നാളെ മുതൽ







































