ദുബായ് : ഗർഭിണികളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതായി വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. നിലവിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിയുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ നൽകി തുടങ്ങി.
ഗർഭകാലത്തിന്റെ 13 ആഴ്‌ചകൾ കഴിഞ്ഞവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഇവർക്ക് വാക്‌സിൻ ലഭിക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സ്‍മാർട്ട് ആപ്ളിക്കേഷൻ വഴിയോ, 800342 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത് അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : അനധികൃത സ്വത്ത്; കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും








































