ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മരണസംഖ്യ 80000 കടന്നത്. 820,66 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. ഇന്നലെയും പ്രതിദിന മരണസംഖ്യ ആയിരം കടന്നു. 1290 പേരാണ് മരിച്ചത്.
39,423,60 പേർക്കാണ് രോഗമുക്തി, ആകെ ചികിത്സയിലുള്ളത് 99,5933 പേരാണ് ചികിത്സയിൽ കഴിയുന്നത്. 78.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ നോയിഡ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കി. എന്നാൽ അപൂർവസംഭവം എന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ. മൂന്നു മാസത്തിനു മുൻപ് രോഗമുക്തി നേടിയ ആരോഗ്യ പ്രവർത്തകർക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. വ്യത്യസ്‍ത ജനിതക ശ്രേണിയിൽപ്പെട്ട വൈറസുകളാണ് ഇതിന് പിന്നിലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.






































