ആലപ്പുഴ: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ മന്ത്രി ജി സുധാകരന്റെ വിശ്വസ്‌തനുമായ കെ രാഘവനെ തരംതാഴ്‌ത്തി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് രാഘവൻ.
നൂറനാട് പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട 1.63 കോടി രൂപയുടെ പരാതിയിലാണ് പാർട്ടി നടപടി. ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്‌തനെതിരെയും നടപടി വേഗത്തിലായത്.
കൂടാതെ സ്‌കൂൾ മാനേജരും ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കെഎച്ച് ബാബുജാൻ, എ മഹേന്ദ്രൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നേതാക്കൾക്കെതിരായ നടപടി.
Read also: രോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി