പാലക്കാട്: പാലക്കാട്ട് നിന്ന് സ്‌പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവിനെയും പ്രതിചേർത്തു. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. ഇയാൾ ഒഴിവിലാണെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ നിന്ന് 1260 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിലെ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് പോലീസ് വൻതോതിൽ സ്‌പിരിറ്റ് പിടികൂടിയത്.
സംഭവത്തിൽ കണ്ണയ്യൻ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിലാണ് കൂട്ടുപ്രതിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണ് സ്‌പിരിറ്റ് എത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി.
Most Read| 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര







































