കൊച്ചിയിൽ എക്‌സൈസ്‌ പരിശോധന; പിടികൂടിയത് 8,500ലധികം ലിറ്റർ സ്‌പിരിറ്റ്‌

By Team Member, Malabar News
More Than 8500 Litre Spirit Seized From Edayar Kochi
Ajwa Travels

എറണാകുളം: കൊച്ചിയിലെ എടയാറിലുള്ള വ്യവസായ മേഖലയിൽ എക്‌സൈസ്‌ നടത്തിയ പരിശോധനയിൽ വ്യാജ മദ്യം നിര്‍മിക്കാന്‍ വേണ്ടി ഉപയോഗിച്ച ലേബലുകള്‍ പിടികൂടി. ജെകെ എന്റർപ്രൈസിനുള്ളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. 8,500 ലിറ്ററിലധികം സ്‌പിരിറ്റാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഈ സ്‌പിരിറ്റെന്നാണ് എക്‌സൈസ്‌ സംഘം വിലയിരുത്തുന്നത്. കേരളത്തില്‍ വ്യാജ മദ്യം നിര്‍മിച്ച് അത് വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

വൻ തോതിൽ സ്‌പിരിറ്റ്‌ കണ്ടെത്തിയതിന് പിന്നാലെ ജെകെ എന്റർപ്രൈസിന്റെ ഉടമയായ കുര്യന് വേണ്ടി എക്‌സൈസ്‌ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടുത്തെ രണ്ട് ജീവനക്കാരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read also: കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; മൂന്ന് പേർ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE