സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം

By Trainee Reporter, Malabar News
Investigation against Madavoor Anil
Ajwa Travels

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക്. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് പ്രതിനിധികൾ കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിൽ ഉന്നയിച്ചത്.

ചെർപ്പുളശ്ശേരിയിൽ ഏരിയാ സെക്രട്ടറിയടക്കം 13 കമ്മിറ്റി അംഗങ്ങളെ പരാജയപെടുത്തിയതിൽ പാർട്ടി തലത്തിൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ചെർപ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളിൽ ഔദ്യോഗിക പാനലിനെ പരാജയപെടുത്തിയതിന് പിന്നിൽ സംഘടിതമായ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.

പ്രവർത്തന റിപ്പോർട്ടിൻമേലുള്ള മറുപടിയും ജില്ലാ സമ്മേളനത്തിൽ ഇന്നുണ്ടാകും. നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് നടക്കുക, എൻഎൻ കൃഷ്‌ണദാസ്‌, വികെ ചന്ദ്രൻ, വി ചെന്താമരാക്ഷൻ, ഇഎൻ സുരേഷ് ബാബു എന്നിവരാണ് സെക്രട്ടറി സ്‌ഥാനത്തേക്കുള്ള പട്ടികയിൽ ഉള്ളത്.

Most Read: സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE