കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിംഗ് വഴി മൊഴിയെടുപ്പിൽ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അനിത പുല്ലയിലിനോട് ക്രൈംബ്രാഞ്ച് വിവരം തേടി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അതേസമയം തനിക്ക് മോൻസനുമായി സാമ്പത്തിക ഇടപാടില്ലെന്നാണ് അനിത പുല്ലയിൽ പറഞ്ഞത്. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ടാണ് മോൻസൺ മാവുങ്കലുമായി തനിക്കുള്ള ബന്ധം. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് മനസിലായപ്പോൾ ബന്ധം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോൻസന്റെ ബന്ധവും ക്രൈംബ്രാഞ്ചിനെ അറിയിച്ചുവെന്നും അനിത വ്യക്തമാക്കി.
Read also: ചെറിയാൻ ഫിലിപ്പിന്റെ പ്രവേശനം പാർട്ടിക്ക് കരുത്താകും; കെ മുരളീധരന്









































