കണ്ണൂർ: പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലംകുന്ന് ഗണേശൻ എന്ന ആനയോടാണ് അധികൃതരുടെ ക്രൂരത. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.
ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മൂന്ന് കിലോമീറ്ററോളം ദൂരമാണ് ആനയെ എഴുന്നള്ളിപ്പിനായി നടത്തിച്ചത്. ആന നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്‌ക്കാൻ പാപ്പാൻമാർ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!







































