കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. നീണ്ട 11 മണിക്കൂറുകളാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് പൂര്‍ത്തിയായത്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്.
യുഎഇ കോണ്‍സുലേറ്റ് വഴി 2017 ല്‍ കേരളത്തിലേക്ക് ഈന്തപ്പഴം എത്തിച്ചു വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് സൂചന. ഈന്തപ്പഴ വിതരണത്തിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം തന്നെ ഈന്തപ്പഴ വിതരണത്തിലെ ക്രമക്കേടുകളും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെയാണ് ജാമ്യം അപേക്ഷിച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് എൻഫോഴ്സമെന്റ് കോടതിയില്‍ അറിയിച്ചു. പ്രാഥമിക കുറ്റപത്രം ഹാജരാക്കിയെന്നുള്ളത് ജാമ്യം ലഭിക്കാനുള്ള കരണമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയില്‍ ചൊവ്വാഴ്ച വിധി പറയും. ഒപ്പം തന്നെ എൻഫോഴ്സ്മെന്റിൻറെ നിര്‍ദേശപ്രകാരം മന്ത്രി കെ ടി ജലീല്‍ തന്റെ സ്വത്തുവിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Read also : ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി






































