ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

By News Desk, Malabar News
Security arrangements have been completed at Sabarimala
Representational Image
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജയും ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. സ്പെഷ്യൽ ഓഫീസറായി കെ.എ.പി (Kerala Armed Police) ബറ്റാലിയൻ കമാൻഡൻറ് കെ.രാധാകൃഷ്‌ണനെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റും അദ്ദേഹത്തെ സഹായിക്കും.

വിർച്വൽ കൃൂ സംവിധാനം ഒക്‌ടോബർ 10 ശനിയാഴ്‌ച രാത്രിയോ ഒക്‌ടോബർ 11 ഞായറാഴ്‌ച രാവിലെയോ പ്രവർത്തനക്ഷമമാകും. ഒറ്റത്തവണ 250 ൽ അധികം പേരെ സന്നിധാനത്തേക്ക് കടത്തി വിടില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മറ്റ് പാതകൾ അടച്ചിടും. പമ്പാനദികളിൽ സ്‌നാനം അനുവദിക്കില്ല. തീർത്ഥാടകരും ഉദ്യോഗസ്‌ഥരും മറ്റ് ജീവനക്കാരും ഉൾപ്പെടെ ആർക്കും തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE