മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌കറിന്റെ മകന്‍ സിറാജ് കസ്‌കര്‍(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡിനെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ ചികിൽയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ശ്വാസതടസം നേരിട്ടതായും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നു എന്നുമാണ് വിവരം.
തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്‌തു. കറാച്ചിയില്‍ ദാവൂദ് ഇബ്രാഹിമിന്റെ താമസ സ്‌ഥലത്തിന് അരികില്‍ തന്നെയാണ് സിറാജ് താമസിച്ചിരുന്നത്. സിറാജിന്റെ മുംബൈയിലുള്ള ബന്ധുക്കള്‍ക്ക് കൈമാറിയ മരണ വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
Read also: രക്‌ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍







































