രക്‌ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

By Syndicated , Malabar News
MalabarNews_Rajinikanth
Ajwa Travels

ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ആശുപത്രിയില്‍. രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം.  രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ നിരവധി പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് രജനിയെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. പരിശോധന ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യസ്‌ഥിതി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Read also: അമിത് ഷായുടെ മണിപ്പൂര്‍, ആസാം സന്ദര്‍ശനം ഡിസംബര്‍ 26, 27ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE