ഷിരൂർ: കർണാടക ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹൊന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.
ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നറിയാൻ കരയിലെത്തിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഒരു മൽസ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം, മൃതദേഹം ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
ഒറ്റക്കഴ്‌ചയിൽ സ്‌ഥിരീകരിക്കാൻ കഴിയാത്തവിധം ജീർണിച്ച അവസ്‌ഥയിലാണ് മൃതദേഹമെന്ന് ഈശ്വർ മൽപെ പറഞ്ഞു. കാലിൽ വലകുടുങ്ങിയ പുരുഷ മൃതദേഹമാണെന്നും കൈയിൽ വലയുണ്ടെന്നും മൽപെ പറഞ്ഞു. പ്രദേശത്ത് നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒഡിഷ സ്വദേശിയേയും കാണാതായിട്ടുണ്ട്. എന്നാൽ, ഇത് അർജുന്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടെതെന്ന് സ്‌ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം