തിരുവനന്തപുരം: സംസ്‌ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ തുറക്കുന്നത് നീട്ടിവെക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശം ചലച്ചിത്ര സംഘടനകളും അംഗീകരിച്ചു.
ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എകെ ബാലനും യോഗത്തില്‍ പങ്കെടുത്തു. തിയേറ്ററുകള്‍ തുറക്കുന്ന ഘട്ടത്തിൽ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ യോഗത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമാ തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും സംസ്‌ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന നിലപാട് സർക്കാരും സിനിമാ സംഘടനകളും എടുക്കുകയായിരുന്നു.
Also Read: പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും