ന്യൂ ഡെല്‍ഹി: വ്യവസായിയും മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. വീഡിയോകോണ്‍ ഗ്രൂപ്പും ഐസിഐസിഐ ബാങ്കും തമ്മിലുള്ള പണിമിടപാട് കേസിലാണ് ദീപക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ തകര്‍ച്ചയിലായിരുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് ക്രമവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് കേസ്. ബാങ്ക് നല്‍കിയ 1875 കോടി വായ്പയില്‍ 1730 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസില്‍ ചന്ദ കൊച്ചാര്‍ ,വീഡിയോകോണ്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേട് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് 78 കോടിയോളം വരുന്ന കൊച്ചാര്‍ കുടുംബത്തിന്റെ മുംബൈയിലെ വസതിയും ദീപകിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. ഇവരുടെ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.കേസില്‍ സിബിഐയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.