ദീപക് കൊച്ചാര്‍ അറസ്റ്റില്‍

By Trainee Reporter, Malabar News
deepakkochhar_Malabar News
Deepak Kochhar

ന്യൂ ഡെല്‍ഹി: വ്യവസായിയും മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. വീഡിയോകോണ്‍ ഗ്രൂപ്പും ഐസിഐസിഐ ബാങ്കും തമ്മിലുള്ള പണിമിടപാട് കേസിലാണ് ദീപക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ തകര്‍ച്ചയിലായിരുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് ക്രമവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് കേസ്. ബാങ്ക് നല്‍കിയ 1875 കോടി വായ്പയില്‍ 1730 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസില്‍ ചന്ദ കൊച്ചാര്‍ ,വീഡിയോകോണ്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

സാമ്പത്തിക ക്രമക്കേട് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് 78 കോടിയോളം വരുന്ന കൊച്ചാര്‍ കുടുംബത്തിന്റെ മുംബൈയിലെ വസതിയും ദീപകിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു. ഇവരുടെ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.കേസില്‍ സിബിഐയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE