വീഡിയോകോൺ സ്‌ഥാപകനെതിരെ എൻസിഎൽടി; ആസ്‌തികൾ കണ്ടുകെട്ടും

By News Desk, Malabar News
Ajwa Travels

മുംബൈ: വീഡിയോകോൺ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ സ്‌ഥാപകനും മുൻ ചെയർമാനുമായ വേണുഗോപാൽ ദൂതിന്റെ ആസ്‌തികൾ കണ്ടുകെട്ടാൻ നീക്കം. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ചാണ് ഉത്തരവിട്ടത്. വായ്‌പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വ്യക്‌തിഗത പാപ്പരത്ത നിയമപ്രകാരമാണ് നടപടി.

വേണുഗോപാൽ ദൂതിന്റെ വ്യക്‌തിഗത ഉറപ്പിൻമേൽ വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾ പലപ്പോഴായി ബാങ്കുകളിൽ നിന്നും ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നുമായി 6,100 കോടി രൂപ വായ്‌പ സ്വീകരിച്ചിരുന്നു. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള വായ്‌പാ സമിതി കഴിഞ്ഞ വർഷമാണ് എൻസിഎൽടിയെ പരാതിയുമായി സമീപിച്ചത്. വായ്‌പ തിരിച്ചുലഭിക്കാത്തതിന്റെ തുടർന്ന് നടപടികളുമായി മുന്നോട്ട് പോകണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

കേസിലെ നടപടികളുടെ പുരോഗതി വിലയിരുത്താൻ സെപ്‌റ്റംബർ 20ന് ട്രിബ്യൂണൽ വീണ്ടും വാദം കേൾക്കും.

Also Read: ‘വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കും’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE