കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്‌റ്റേഷനില്‍ നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ് പൊന്നാനിയില്‍ നിന്നു പിടികൂടിയത്.
രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഇയാളെ പൊന്നാനി പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടുന്നത്. കഴിഞ്ഞ മൂന്നാം തീയതി കാറില്‍ കടത്തുകയായിരുന്ന നാലു കിലോഗ്രാം കഞ്ചാവുമായി ആവള സ്വദേശി മുഹമ്മദ് ഹര്‍ഷാദിനൊപ്പമാണ് മുഹമ്മദ് ഷരീഫിനെ പോലീസ് പിടികൂടിയത്.
വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് ഇടയിലാണ് ഇരുവരും കടന്നുകളഞ്ഞത്. കൂട്ടുപ്രതിയെ ഉടന്‍ പിടികൂടിയെങ്കിലും മൂഹമ്മദ് ഷറീഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട തിരച്ചിലിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
Malabar News: കണ്ണൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി







































