കണ്ണൂർ: വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരിൽ നിന്നാണ് 826 ഗ്രാം സ്വർണം പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ഞായറാഴ്ച രാവിലെയാണ് ഇരുവരും കണ്ണൂരിൽ എത്തിയത്. സഹദിൽ നിന്നും 670 ഗ്രാം സ്വർണവും നൂറുദ്ദീനിൽ നിന്ന് 156 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ വികാസ്, വെങ്കിട്ട്നായക്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്പെക്ടർമാരായ എൻ അശോക് കുമാർ, ബി യദുകൃഷ്ണ, കെവി രാജു, സന്ദീപ് കുമാർ, സോനിത്ത്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read also: കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്ഥലംമാറ്റം