കുറ്റ്യാടി: ജ്വല്ലറിയുടെ ചുമർഭിത്തി കുത്തിത്തുരന്ന് വെള്ളി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടുക്കത്ത് നാവത്ത് ജാബിറിനെയാണ് (34) എസ്‌ഐ ടിവി.ഉണ്ണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ജനുവരി 18നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. കക്കട്ടിലെ എആർ ജ്വല്ലറിയുടെ പിൻ വശത്തുള്ള ചുമർ ഭിത്തി കുത്തിത്തുരന്ന് 500 ഗ്രാം വെള്ളി ആഭരണങ്ങൾ ജാബിർ മോഷ്‌ടിക്കുകയായിരുന്നു. ഇയാളെ നാദാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.
Also Read: വാളുകൾ മുതൽ മുളകുപൊടി വരെ; ദേശീയപാതയിൽ കവർച്ച നടത്താനെത്തിയ ഗുണ്ടാസംഘം പിടിയിൽ








































