കൽപ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. കാരാപ്പുഴ കളത്തുവയൽ അരിമുണ്ട പണിയ കോളനി ഓർക്കോട്ട് പറമ്പ് മുനീറിനെതിരെയാണ് (35) കൽപ്പറ്റയിലെ പ്രത്യേക കോടതി ജഡ്‌ജി എംപി ജയരാജ് ശിക്ഷ വിധിച്ചത്. ഒമ്പത് വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി പെൺകുട്ടിയെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത്.
2020 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എസ്എംഎസ് ഡിവൈഎസ്‌പി ആയിരുന്ന കുബേരൻ നമ്പൂതിരി, അമ്പലവയൽ സിഐ കെഎ എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. എസ്എംഎസ് യൂണിറ്റിലെ അസി. പോലീസ് സൂപ്രണ്ട് ആർ ആനന്ദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ യുകെ പ്രിയ ഹാജരായി.
Most Read: കേരളാ ഗവർണറുടെ നിരാശ തനിക്ക് മനസിലാകും; ശശി തരൂർ








































