ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാഷ്‌ട്രീയ പാർട്ടികൾ കാടടച്ച് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പിൽ ആംആദ്‌മിയുടെ ഭരണത്തുടർച്ചയെന്ന സ്വപ്‌നം ഇല്ലാതാകുമെന്നാണ് പ്രവചനങ്ങൾ.
ഡെൽഹിയിൽ അഞ്ചുമണിവരെ 57.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. എഎപിയും ബിജെപിയും തമ്മിൽ ഇഞ്ചോടിച്ച് മൽസരം പല സർവേകളും പ്രവചിക്കുമ്പോൾ കോൺഗ്രസ് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.
ടൈംസ് നൗ
എഎപി- 27-34
ബിജെപി- 37-43
കോൺഗ്രസ്- 0-2
പീപ്പിൾസ് പൾസ്
എഎപി- 10-19
ബിജെപി- 51 -60
കോൺഗ്രസ്- 0
മാട്രിക്‌സ്
എഎപി- 32-37
ബിജെപി- 35-40
കോൺഗ്രസ്- 1
ജെവിസി
എഎപി- 22-31
ബിജെപി- 39-45
കോൺഗ്രസ്- 0
സി മാർക്ക്
എഎപി- 21-31
ബിജെപി- 39-49
കോൺഗ്രസ്- 0-1
70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുണ്ടായിരുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് എഎപി അധികാരത്തിലേറിയത്. പത്ത് വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിന് പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്