ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ‘ഇന്ത്യാ ടുഡേ’യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടൻ ഔദ്യോഗിക ഉത്തരവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡെൽഹിയിൽ ഒക്‌ടോബർ 28നു ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 5,000 കടക്കുകയും നവംബർ 11ന് 8,000നു മുകളിൽ എത്തുകയും ചെയ്‌തു. കഴിഞ്ഞ ദിവസം 7,500 പുതിയ കേസുകളാണ് ഡെൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്.
കോവിഡ് വ്യാപനം രൂക്ഷമായിട്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാത്ത അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ ഡെൽഹി ഹൈക്കോടതി കടുത്ത വിമർശനമാണ് ഇന്നലെ നടത്തിയത്. സ്‌ഥിതി വഷളായിട്ടും ഡെൽഹി സർക്കാർ ആമയെ പോലെ ഇഴഞ്ഞു നീങ്ങുകയായിരുന്നുവെന്ന് കോടതി പറഞ്ഞു. രോഗബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രതിരോധ പ്രവർത്തനവും നിയന്ത്രണങ്ങളും വർധിപ്പിക്കണം. സ്‌ഥിതി വഷളാകുന്നത് കണ്ടിട്ടും നിങ്ങൾ എന്തുകൊണ്ട് ഉണർന്നില്ലെന്നും കോടതി ചോദിച്ചിരുന്നു.
Also Read: വഞ്ചനാക്കുറ്റം; പീരുമേട് എംഎല്‍എയുടെ ഭര്‍ത്താവിനെതിരെ കേസ്