ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരെ ഇല്ലാതാക്കാനും ഇഷ്‌ടക്കാരെ വളര്‍ത്താനുമാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
‘കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട് യുദ്ധം. പാവപ്പെട്ടവന്റെ ശോഷണം. മിത്രങ്ങളുടെ പോഷണം. ഇതാണ് മോദിജിയുടെ ഭരണം’ തൊഴിലാളി നയത്തെ സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
किसानों के बाद मज़दूरों पर वार।
ग़रीबों का शोषण, ‘मित्रों’ का पोषण
यही है बस मोदी जी का शासन। pic.twitter.com/LarCJsj1uY— Rahul Gandhi (@RahulGandhi) September 24, 2020
300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചു വിടാനുമാകുമെന്ന് നിര്‍ദേശം ശനിയാഴ്‌ചയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിലവില്‍ 100ല്‍ താഴെ തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുമതി കൂടാതെ പിരിച്ചു വിടല്‍ നടപ്പിലാക്കാന്‍ അനുവാദം ഉണ്ടായിരുന്നത്.
Read also: വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്