മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. കൂടുതൽ സീറ്റ് നേടാനുള്ള അർഹതയും അവകാശവും ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകൾ അധികം ചോദിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയായിട്ടുണ്ടെന്നും എവിടെയൊക്കെ സീറ്റ് ചോദിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും മുനവ്വറലി തങ്ങൾ വ്യക്‌തമാക്കി. ഉപമുഖ്യമന്ത്രി സ്‌ഥാനം ലീഗിന് മുമ്പ് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗിനെ സിപിഎം വർഗീയമായി ആക്രമിക്കുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ താൽകാലിക ലാഭം ഉണ്ടാകുമെങ്കിലും കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും മുനവ്വറലി തങ്ങൾ കൂട്ടിച്ചേർത്തു.
Also Read: ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി