വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

By Desk Reporter, Malabar News
munavvar ali thangal on facism
Ajwa Travels

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്. രാജ്യത്തെ ഏക സ്വരമാക്കാന്‍ ഹിറ്റ്‌ലര്‍ രീതിയിലാണ് ഫാസിസ്‌റ്റ് ശക്‌തികള്‍ അജണ്ട ഒരുക്കുന്നത്. വിശ്വാസത്തെയും വികാരങ്ങളേയും ചൂഷണം ചെയ്‌താണ്‌ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. രാഷ്‌ട്രത്തിന്റേയും ജനങ്ങളുടേയും സുരക്ഷക്ക് വേണ്ടി യോജിച്ച നീക്കങ്ങളുണ്ടാവണം. വൈവിവിധ്യങ്ങള്‍ ആഘോഷിച്ച നാടാണ് ഇന്ത്യ. അതിനിടയില്‍ ഭിന്നപ്പിന്റെ രാഷ്‌ട്രീയം അനുവദിക്കരുത്. സൗഹൃദത്തിന്റെ കരുതല്‍ ഒരുക്കി പരസ്‌പര്യ ബോധത്തിലെത്താന്‍ സാധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

എസ്‌കെഎസ്എസ്എഫ്‌ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ളബ്ബിൽ സംഘടിപ്പിച്ച മാനവിക സദസ് ഉൽഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. രാഷ്‌ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സദസില്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എപി ഉണ്ണികൃഷ്‍ണൻ, കെടി അഷ്‌റഫ്, എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല, മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി മുജീബ് കാടേരി, യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ഇ അഫ്‌സല്‍, മലപ്പുറം പ്രസ് ക്‌ളബ്ബ്‌ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക്, പ്രസ് ക്‌ളബ്ബ് സെക്രട്ടറി കെപിഎം റിയാസ്, എസ്‌കെഎസ്എസ്എഫ്‌ ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സെക്രട്ടറി ഇസ്‌മാഈൽ അരിമ്പ്ര സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, മുഹമ്മദലി ഫൈസി അഞ്ചച്ചവടി, മുഹ്സിന്‍ വെള്ളില, സൈനുദ്ദീന്‍ കുഴിമണ്ണ, സമദ് വാഴയൂര്‍ നേതൃത്വം എന്നിവർ നല്‍കി. റിപ്പബ്ളിക് ദിനത്തില്‍ മലപ്പുറം മേല്‍മുറിയില്‍ നടക്കുന്ന മനുഷ്യജാലിക ഭാഗമായാണ് മാനവിക സദസ് സംഘടിപ്പിച്ചത്.

Most Read: ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE