ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി

By Syndicated , Malabar News
fire and rescue kerala
Ajwa Travels

തിരുവനന്തപുരം:  ഫയര്‍ഫോഴ്സിലെ പത്ത്  ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേര്‍ക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് വകുപ്പുതല ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഇവരെ തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടു.

സ്‍ത്രീയോട് മോശമായി പെരുമാറിയതിനാണ് കായംകുളം ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുത്തത്. ഫയര്‍ഫോഴ്സ് ഉപകരണം ഉപയോഗശൂന്യമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്  തിരുവനന്തപുരത്തെ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഫയര്‍ഫോഴ്സില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പുതിയ ശിക്ഷാ രീതി നടപ്പാക്കുന്നത്.

Read also: കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE