തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. കച്ചേരി ജങ്‌ഷനിലെ മധുര അലൂമിനിയം എന്ന കടയ്‌ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഫയർ ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആദ്യം അലൂമിനിയം കടയ്‌ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കടയടക്കം മറ്റ് കടകളിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
Also Read: സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു