സംസ്‌ഥാനത്ത്‌ ഇരുചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു

By Staff Reporter, Malabar News
riding-with-umbrella-two-wheeler-banned
Representational Image
Ajwa Travels

തിരുവനന്തപുരം: അപകട സാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് സംസ്‌ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ പേരിലാണ് ഉത്തരവ്. ഇരുചക്ര വാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതിനെ തുടര്‍ന്നാണ് നടപടി.

വണ്ടി ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുടചൂടാന്‍ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. മോട്ടോര്‍ വാഹന ആക്‌ട് സെക്ഷന്‍‍ 177എ പ്രകാരമാണ് ഉത്തരവിറക്കിയത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.

മഴക്കാലത്ത് ഇത്തരത്തില്‍ കുടചൂടി യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഇതിലൂടെ കാറ്റില്‍ കുട പിന്നിലേക്ക് പാറുകയും, വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടം സംഭവിക്കുന്നതും പതിവായിരുന്നു. ഇത്തരം അപകടങ്ങളിൽ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

Read Also: ആരും വിശന്നിരിക്കരുത്; ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE