ആരും വിശന്നിരിക്കരുത്; ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ

By News Bureau, Malabar News
Kochi Corporation-janakeeya hotel
Representational Image
Ajwa Travels

കൊച്ചി: എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി ‘10 രൂപയ്‌ക്ക് ഊണ്‘ എന്ന പദ്ധതി ആവിഷ്‌കരിച്ച് കൊച്ചി കോർപറേഷൻ. കുടുംബശ്രീയുടെ ‘സമൃദ്ധി @ കൊച്ചി‘ എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉൽഘാടനം ഇന്ന് നടന്നു. വൈകീട്ട് നാല് മണിക്ക് ചലചിത്ര താരം മഞ്‌ജു വാര്യരാണ് ഉൽഘാടന കർമം നിർവഹിച്ചത്.

പായസം വിളമ്പിയാണ് മഞ്‌ജു പദ്ധതി ഉൽഘാടനം ചെയ്‌തത്‌. 14 വനിതകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 1500 പേർക്ക് ഒരു ദിവസം ഭക്ഷണം നൽകാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ അടുക്കളയാണ് ജനകീയ ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്.

manju warrier

കൊച്ചി കോർപറേഷന്റെ 2021ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു ‘സമൃദ്ധി @ കൊച്ചി’. നഗരസഭാ മേയറുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഇതെന്ന് പ്രൊജക്റ്റ് ഓഫിസറായ ചിത്ര വ്യക്‌തമാക്കി.

സാമ്പാർ/ ഏതെങ്കിലും ഒഴിച്ചകറി, തോരൻ, അച്ചാർ എന്നിവയാണ് ഊണിലെ പ്രധാന വിഭവങ്ങൾ. സ്‌പെഷ്യൽ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് പ്രത്യേകം പണം നൽകി വാങ്ങാവുന്നതാണ്. എന്നാൽ മിതമായ നിരക്ക് മാത്രമേ ഈടാക്കൂ എന്ന് മേയർ എം അനിൽ കുമാർ അറിയിച്ചിട്ടുണ്ട്.

manju warrier-janakeeya hotel
മഞ്‌ജു വാര്യർ ഹോട്ടൽ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം

20 രൂപയ്‌ക്ക് ഊണ് നൽകുന്ന സർക്കാരിന്റെ ജനകീയ ഹോട്ടലിനെതിരെ വിമർശനം ഉയർന്ന് വരുന്ന സാചര്യത്തിലാണ് കൊച്ചി കോർപറേഷന്റെ പുതിയ പദ്ധതി എന്നതും ശ്രദ്ധേയമാണ്.

Most Read: സംസ്‌ഥാനത്ത് ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; 93 ശതമാനം പിന്നിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE