കൊച്ചിയിലെ കുടിവെള്ള ക്ഷാമം; പരിഹാരം തേടി ഹൈക്കോടതിയില്‍ ഹരജി

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഇഎന്‍ നന്ദകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്

By Web Desk, Malabar News
increase water charge in the state
Rep. Image
Ajwa Travels

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം തേടി ഹൈക്കോടതിയില്‍ ഹരജി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഇഎന്‍ നന്ദകുമാറാണ് ഹരജി നല്‍കിയിരിക്കുന്നത്. ജില്ലാ കളക്‌ടർ, മരട് മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.

പാഴൂര്‍ പമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോറിന്റെ ട്രയല്‍ റണ്‍ ഇന്നും നടക്കാതെ വന്നതോടെ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഇനിയും വൈകും. പശ്‌ചിമ കൊച്ചിയിലേക്ക് ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ പാഴൂര്‍ പംമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോര്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നായിരുന്നു ജല അതോറിറ്റി അധികൃതരും, ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ മോട്ടോറിന്റെ ഫിറ്റിംഗ് ജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. നാളെ പുലര്‍ച്ചയോടെയെങ്കിലും ട്രയല്‍ റണ്‍ നടത്താനാകുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

മൂന്നാമത്തെ മോട്ടോര്‍ വെള്ളിയാഴ്‌ച ട്രയല്‍ റണ്‍ നടത്താമെന്നും കണക്കുകൂട്ടുന്നുണ്ട്. മോട്ടോറുകളുടെ പണി പൂര്‍ത്തിയാകുന്നത് വൈകിയാല്‍ ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നതും തുടരേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റേയും നിലപാട്.

National News: ഡെൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE