കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് അന്‍സി കബീറിന്റെ പിതാവ് അബ്‌ദുൾ കബീര്‍. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതും അപകടത്തിനിരയായ കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നതിനും പിന്നിൽ ദുരൂഹത ഉണ്ടെന്ന് അബ്‌ദുൾ കബീര്‍ പറഞ്ഞു.
മകള്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ല. എല്ലാവരോടും നല്ല നിലയിലാണ് അന്‍സി ഇടപെട്ടിരുന്നത്. എല്ലാ അഭ്യൂഹങ്ങളിലും യാഥാര്‍ഥ്യം പുറത്തു വരണമെന്നും കബീർ ആവശ്യപ്പെട്ടു.
കുണ്ടന്നൂരില്‍ കാര്‍ നിര്‍ത്തി സംസാരിച്ചത് എന്തിനാണെന്ന് അറിയേണ്ടതുണ്ട്. പിന്തുടര്‍ന്ന കാറിലുണ്ടായിരുന്ന ആള്‍ക്ക് ഹോട്ടലുമായുണ്ടായിരുന്ന ബന്ധം അന്വേഷിക്കണം. മകൾ മുൻപ് ഡിജെ പാര്‍ട്ടികളിലൊക്കെ പങ്കെടുത്തതായി അറിവില്ല. സാധാരണ എറണാകുളത്ത് എത്തുമ്പോള്‍ പാലാരിവട്ടത്ത് സുഹൃത്തുക്കളുടെ കൂടെയാണ് മകള്‍ താമസിക്കാറ്. മകൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും എല്ലാവരെയും അറിയില്ലെന്നും അബ്‌ദുൾ കബീർ പറഞ്ഞു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടിനെ നടുക്കിയ അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ അന്‍സിയും അഞ്‌ജനയും സംഭവ സ്‌ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.
Read also: ബില്ലുകൾ നിർമിക്കും, പിൻവലിക്കും, ചിലപ്പോൾ വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി