യുവാവിന് മർദ്ദനം; നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അറസ്‌റ്റിൽ

By Syndicated , Malabar News
Royi_Vayalat_

കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും ജീവനക്കാരും അറസ്‌റ്റിൽ. ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ ഫോർട്ട് കൊച്ചി പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

ചേർത്തല സ്വദേശി ഫയാസാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഡിജെ പാർട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് ഫയാസിനോട് റോയ് വയലാട്ടും ജീവനക്കാരും ആവശ്യപ്പെട്ടതായാണ് വിവരം. ശേഷം ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്ന് ഫയാസ് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദ്ദനമുണ്ടായത്.

വയനാട് സ്വദേശിനിയായ പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലും കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്.

Read also: രാജ്യദ്രോഹ നിയമം നിലനിർത്തണം; അറ്റോർണി ജനറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE