പ്രസവമുറി ഒഴിഞ്ഞുതന്നെ; പാപ്പിനിശ്ശേരി സിഎച്ച്‌സിയിലെ വികസനം പാതിവഴിയിൽ

By News Desk, Malabar News
Ajwa Travels

പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിൽസയും പ്രസവ ചികിൽസയും ഉണ്ടായിരുന്ന പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഇന്ന് മുഴുവൻ സമയം പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്‌തമാകുന്നു.

പലപ്പോഴും രാത്രി ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ല. ദേശീയപാതയിൽ അപകടങ്ങൾ നടക്കുമ്പോൾ ഉടൻ ചികിത്സ നൽകാൻ കഴിയുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വികസനം വർഷങ്ങളായി തടസപ്പെട്ട നിലയിലാണ്. രണ്ടുനില കെട്ടിടത്തിൽ കിടത്തി ചികിൽസക്കായി മാത്രം 56 കിടക്കകളുളള 5 വാർഡുകൾ ഉണ്ടെന്നു മാത്രം. പ്രസവമുറിയും ഓപ്പറേഷൻ തിയറ്ററുമെല്ലാം അടഞ്ഞു കിടക്കുകയാണ്.

സമീപ പഞ്ചായത്തുകളിൽ നിന്നടക്കം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആർദ്രം പദ്ധതിയിലൂടെ പുതിയ കെട്ടിടങ്ങളും, നവീന സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം ആശുപത്രി വികസന പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപ്പിലായില്ല.

നേരത്തെ അനുവദിച്ച 10 കോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗപ്പെടുത്താതെ പോയെന്നും പരാതിയുണ്ട്. ആശുപത്രി വികസനത്തിനാവശ്യമായ സ്‌ഥലം ജനകീയ ഇടപെടലിലൂടെ കണ്ടെത്താനാവുമെന്ന് നാട്ടുകാർ അറിയിക്കുന്നത്. ഇതിനിടയിൽ ഐസൊലേഷൻ വാർഡ് നിർമാണത്തിനായി സർക്കാർ അനുവദിച്ച ഒരു കോടി രൂപ കൊണ്ട് പഴയ കെട്ടിടം പൊളിച്ചു പുതിയ നിർമാണം നടത്തുമെന്നാണ് അറിയുന്നത്.

Most Read: നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE