നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്

By Team Member, Malabar News
KSRTC Withdraw The Discount In Ticket Charges
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസി നിരക്കുകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിച്ചു. ഇതോടെ വോള്‍വോ, സൂപ്പര്‍ എക്‌സ്‍പ്രസ്, എക്‌സ്‍പ്രസ് ടിക്കറ്റുകള്‍ക്ക്  ഇന്ന് മുതൽ പഴയ നിരക്ക് തന്നെ നല്‍ക്കേണ്ടി വരും. സർവീസുകൾ പഴയപടിയാകുന്നത് കണക്കിലെടുത്താണ് ഇപ്പോൾ നിരക്കുകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. 

30 ശതമാനം ഇളവാണ് വോള്‍വോ, സൂപ്പര്‍ എക്‌സ്‍പ്രസ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓര്‍ഡിനറി ബസുകളില്‍ നിരക്കിളവ് നടപ്പാക്കിയിരുന്നില്ലെങ്കിലും വോള്‍വോ, സ്‌കാനിയ, എക്‌സ്‍പ്രസ് ബസുകളില്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായി. നോണ്‍ എസി ലോ ഫ്ളോര്‍ ബസ് നിരക്കും ഓര്‍ഡിനറി സിറ്റി ബസിന്റേതിന് തുല്യമായി കുറച്ചിരുന്നു.

യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് സർവീസുകളിൽ നിരക്ക് കുറയ്‌ക്കാൻ അധികൃതർ തീരുമാനിച്ചത്. തുടര്‍ന്ന് സര്‍വീസുകള്‍ സാധാരണ നിലയിലെത്തിയതോടെ ഇവയില്‍ ചിലത് പുനഃസ്‌ഥാപിക്കുകയും ചെയ്‌തിരുന്നു.

Read also: തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങൾ; പരിഹാര സെല്ലുകൾ ഭാവനയിൽ മാത്രമെന്ന് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE