തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങൾ; പരിഹാര സെല്ലുകൾ ഭാവനയിൽ മാത്രമെന്ന് വനിതാ കമ്മീഷൻ

By News Desk, Malabar News
womens commission on sexual harrassment in the workplace
Representational Image
Ajwa Travels

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്ക് തടയിടാനുള്ള പരാതി പരിഹാര സെല്ലുകള്‍ പലപ്പോഴും ഭാവനയിൽ ഒതുങ്ങുന്നുവെന്ന് സംസ്‌ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇത്തരം പീഡനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും അതിന് പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്‌ടീവ് പോലുള്ള സംഘടനകള്‍ ഉണ്ടായതെന്നും സതീദേവി പറഞ്ഞു.

‘സിനിമ മേഖലയില്‍ പരാതി പരിഹാര സംവിധാനം നിലിവില്‍ വരാതിരുന്ന പശ്‌ചാത്തലത്തിലാണ് ഡബ്‌ള്യുസിസി പോലുള്ള സംഘടനകള്‍ ഉദയംകൊണ്ടത്. അങ്ങനെയാണ് ആ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തുവന്നതും അവ ചര്‍ച്ച ചെയ്യപ്പെടന്‍ തുടങ്ങിയതും. ഒടുവില്‍, നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം നടപ്പിലാകാന്‍ അവര്‍ക്ക് ഹൈക്കോടതിയില്‍ ഹരജി നല്‍കേണ്ടി വന്നു. സംസ്‌ഥാന വനിത കമ്മീഷന്‍ അതിന്റെ ഭാഗമാകുകയും ചെയ്‌തു’, സതീദേവി പറഞ്ഞു.

ലിംഗ സമത്വത്തിലൂന്നിയ സാമൂഹികക്രമം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നമ്മുക്ക് വേണ്ടതെന്നും വനിത കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ആണവ ലോകമഹായുദ്ധ ഭീഷണി നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരുടെയും പ്രത്യേകിച്ച് സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അതിനായി പ്രചോദനമുണ്ടാകുന്നതാകട്ടെ ഈ വനിതാ ദിനമെന്നും പി സതീദേവി കൂട്ടിച്ചേര്‍ത്തു.

Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE