കോഴിക്കോട്: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡബ്ള്യുസിസിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
സ്‌ത്രീകളുടെ വേതനം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഡബ്ള്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട് പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പറഞ്ഞ പി സതീദേവി സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് നിർമാണ കമ്പനികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് കൂട്ടിച്ചേർത്തു.
നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ് ഡബ്ള്യുസിസി വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്‌ച നടത്തിയത്. കോഴിക്കോട് ഗസ്‌റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ പത്‌മപ്രിയ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ തുടങ്ങിയവർ പങ്കെടുത്തു.
Most Read: ‘മറ്റ് പാർട്ടികളിലേക്കില്ല, എന്തുവന്നാലും സിപിഎമ്മിൽ തുടരും’; എസ് രാജേന്ദ്രൻ