ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധ സമരത്തെ പിന്തുണക്കുന്ന ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി ബിജെപി മുന്‍ എംപിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റാണ് പിന്‍വലിച്ചത്.
‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം. ഡെല്‍ഹിയില്‍ ദിനംപ്രതി കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. ഈ അവസ്ഥ ഏറെ വേദനാജനകമാണ്.’ എന്നായിരുന്നു ധര്‍മേന്ദ്രയുടെ ട്വീറ്റ്.
മുന്‍ ബിജെപി എംപിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയായി. ബിജെപിക്ക് വലിയ തിരിച്ചടിയായി വിലയിരുത്തിയതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ ബിജെപിക്കും നടനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമായി.
ചില കമന്റുകള്‍ ഏറെ വേദനിപ്പിച്ചതുകൊണ്ടാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്ന് ധര്‍മേന്ദ്ര പറഞ്ഞു. കര്‍ഷക സഹോദരങ്ങളുടെ വേദനയില്‍ തനിക്ക് വേദനയുണ്ട്. സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയേ മതിയാകൂ എന്നുംഅദ്ദേഹം വ്യക്തമാക്കി.
Read also: നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന് നേതാവ്









































