കൊച്ചി: സംസ്‌ഥാനത്ത് ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയക്ക് മുകളിലാണ്.
രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില 100ന് മുകളിലാണ്. രാജ്യത്ത് ഇന്ധനവില നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.
ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.
Read Also: സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെതിരെ കുറ്റം ചുമത്തുമോയെന്ന് ഇന്നറിയാം