തിരുവനന്തപുരം: ജനതാദൾ കേരളാ ഘടകം പിരിച്ചുവിട്ടെന്ന് അറിയിച്ച് നോട്ടീസ്. ദേശീയ പ്രസിഡണ്ട് എച്ച്.ഡി ഗൗഡയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് നോട്ടീസ് പുറത്തിറക്കിയത്. ജനതാദൾ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിക്കുന്ന സി.കെ നാണുവിന്റെ ഗുരുതര അച്ചടക്ക ലംഘനം മൂലമാണ് പാർട്ടി പിരിച്ചുവിടുന്നതെന്ന് ഗൗഡ നോട്ടീസിലൂടെ വ്യക്തമാക്കി.
Also Read: ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി
ജനതാദളിന്റെ ദേശീയഘടകം നിരവധി നിർദ്ദേശങ്ങൾ നാണുവിന് നൽകിയിരുന്നെങ്കിലും അതൊന്നും തന്നെ പാലിക്കാൻ അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഘടകം പിരിച്ചുവിടാനുള്ള നടപടി ദേശീയ പ്രസിഡണ്ട് സ്വീകരിച്ചത്.
പാർട്ടി പിരിച്ചുവിട്ടതിന്റെ പിന്നാലെ പുതിയ അഡ് ഹോക് (ad hok) കമ്മിറ്റിയും ദേശീയഘടകം രൂപീകരിച്ചിട്ടുണ്ട്. ഒരു നിർദ്ദിഷ്ട പ്രശ്നം പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന ഒരു കൂട്ടം ആളുകളുടെ കമ്മിറ്റിയാണ് അഡ് ഹോക്. കമ്മിറ്റിയുടെ പ്രസിഡണ്ടായി മാത്യൂ ടി തോമസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡണ്ടായി ജോസ് തെറ്റയിലിനെയും ജനറൽ സെക്രട്ടറിമാരായി ജമീല പ്രകാശം, ബെന്നി മഞ്ചൂളി, അഡ്വ.ബിജിലി ജോസഫ്, എന്നിവരെയും നിയമിച്ചു. ട്രഷററായി മുഹമ്മദ് ഷായെയാണ് ചുമതലപ്പെടുത്തിയത്.







































