ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി

By News Desk, Malabar News
Karnataka chief Minister replaces health minister
Sreeramalu, K.Sudhakar
Ajwa Travels

ബെംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവിനെയാണ് തൽസ്‌ഥാനത്ത് നിന്ന് മാറ്റിയത്. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ മന്ത്രിയാണ് ശ്രീരാമലു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ.കെ സുധാകറിനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഇന്ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ശ്രീരാമലുവിനെ സാമൂഹ്യക്ഷേമ വകുപ്പിലേക്കാണ് സ്‌ഥാനമാറ്റം ചെയ്‌തിരിക്കുന്നത്‌.

Also Read: ചിരാഗ് പാസ്വാന്റെ ഉപദേശകന്‍ പ്രശാന്ത് കിഷോറെന്ന് ബിജെപി

ആരോഗ്യമന്ത്രിയെ മാറ്റിയ സർക്കാരിന്റെ നടപടി സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ കാലം തൊട്ടുള്ള കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണ് ശ്രീരാമലുവിന്റെ സ്‌ഥാനമാറ്റം എന്ന് പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ ട്വീറ്റ് ചെയ്‌തു. സർക്കാരിന്റെ കഴിവുകേട് മൂലമാണ് നിരവധി ജീവൻ നഷ്‌ടമായതെന്നും ശിവകുമാർ ആരോപിച്ചു.

അതേസമയം, മൈസൂരു അടക്കമുള്ള സ്‌ഥലങ്ങളിലെ കോവിഡ് നിരക്ക് കുറക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് പുതിയ ആരോഗ്യമന്ത്രി സുധാകർ പറഞ്ഞു. ആരോഗ്യമേഖലയെ ശക്‌തിപ്പെടുത്താൻ കേരളത്തെ മാതൃക ആക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അയൽ സംസ്‌ഥാനമായ കേരളത്തിലെ ശക്‌തമായ പൊതുജനാരോഗ്യ പരിപാലനം പ്രശംസ അർഹിക്കുന്നതാണെന്നും അതിനാലാണ് കേരളത്തെ മാതൃക ആക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. സംസ്‌ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE