കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴിയും പോകാം.
അതേസമയം, രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ സി-17 ആദ്യവിമാനം പുലര്‍ച്ചെ നാലിന് റുമാനിയയിലേക്ക് പുറപ്പെട്ടു. മരുന്നുകളും മറ്റ് സാമഗ്രികളുമായാണ് വ്യോമസേനാ വിമാനം പുറപ്പെട്ടത്. നിലവില്‍ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനക്കമ്പനികള്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി സര്‍വീസ് നടത്തുന്നുണ്ട്. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റുമാനിയയിലെത്തി.
അതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ വ്യോമസേന ഇറങ്ങി. നഗരത്തിലെ ഒരു ആശുപത്രിയെ ശത്രുസൈന്യം ആക്രമിച്ചതായി യുക്രൈനിയൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട് ചെയ്‌തു. റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിനിടെ ചൊവ്വാഴ്‌ച ഒരു ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഖാർകീവ്.
Most Read: കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് പുനീത് രാജ്‌കുമാറിന്റെ പേര്