മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിൽ സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിൽ പ്രധാന എതിരാളിയും പഴയ സഖ്യ കക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
സംസ്‌ഥാനത്ത് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നിരന്തരമായ അന്വേഷണമാണ് താക്കറെയെ പ്രകോപിപ്പിച്ചത്. മഹാരാഷ്‌ട്രയില്‍ കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് താക്കറെ തുറന്നടിച്ചു. കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തെ താന്‍ സസൂഷ്‌മം നിരീക്ഷിച്ചു വരികയാണെന്നും താക്കറെ പറഞ്ഞു.
‘ഞാന്‍ നിശബ്‌ദനും ശാന്തനുമാണിപ്പോള്‍. അതിനർഥം എനിക്ക് ശേഷിയില്ല എന്നതല്ല. നിങ്ങളിപ്പോള്‍ എന്റെ കുടുംബത്തെയും ഉപദ്രവിച്ചു തുടങ്ങി. എന്റെ കുട്ടികളെ ഉന്നംവെച്ചു. കുടുംബത്തെയും കുട്ടികളെയും ഉന്നംവെച്ചവരോട് അവരുടെ കൈകള്‍ ശുദ്ധമല്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് എനിക്കറിയാം’ താക്കറെ ശിവസേന മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കി.
വിഷയത്തിൽ സർക്കാർ മാത്രമല്ല മുഴുവൻ മഹാരാഷ്‌ട്രയും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ മഹാരാഷ്‌ട്ര സർക്കാർ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രതികാര മനോഭാവം വെച്ച് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന വിമർശനത്തെ തുടർന്നാണ് നടപടി.
Read Also: കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി