കോഴിക്കോട്: വാണിമേലിൽ കെഎസ്ഇബി ലൈൻമാൻ അടക്കം നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേൽ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. രാവിലെ ഏഴുമണി മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരെ നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്‌തവർക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. എല്ലാവർക്കും കാൽപാദത്തിനാണ് കടിയേറ്റത്. കെഎസ്ഇബി ലൈൻമാൻ ജിഷോൺ കുമാർ, പുതുക്കുടി കക്കാടം വീട്ടിൽ രാജൻ, കുളിക്കുന്നിൽ വയലിൽ രാജൻ, പുതുക്കുടി ചുഴലിയിൽ കണാരൻ, വെള്ളിയോട് പള്ളിപ്പറമ്പത്ത് മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം